കൊച്ചി: തന്റെ കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതാണെന്ന് കൊല്ലപ്പെട്ട നോറ മരിയയുടെ അമ്മ ഡിക്സി.
കുട്ടിയെ തന്നെ കാണിക്കില്ലെന്നു ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും പറഞ്ഞിരുന്നു.
താന്‍ വിദേശത്തുനിന്നു വരുന്നതി ന്റെ തലേദിവസം കൊന്നത് അതിനാലാണെന്നും നാട്ടിലെത്തിയ ഡിക്സി പറഞ്ഞു.
ആ കുഞ്ഞ് എന്തു തെറ്റു ചെയ്തിട്ടാ അതിനോടിതു ചെയ്തത്. എന്റെ അമ്മയുടെ അടുത്ത് കുഞ്ഞിനെ കൊണ്ടുചെന്നാക്കിയിരുന്നെങ്കില് അതിന്ന് ജീവനോടെ ഉണ്ടായേനെയെന്നും ഡിക്സി മാധ്യമങ്ങളോടു പറഞ്ഞു.
ഭര്‍ത്താവ് പണം ധൂര്‍ത്തടിക്കുകയും കുഞ്ഞുങ്ങളുമായി ഭര്‍തൃമാതാവ് പലയിടത്തും കറങ്ങിനടക്കുകയുമായിരുന്നുവെന്നും അറിഞ്ഞപ്പോള്‍ വിദേശത്തുനിന്നു പണം അയ്ക്കുന്നത് നിര്‍ത്തിയിരുന്നു.
ഇതിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും തന്നോടു ദേഷ്യത്തിലായിരുന്നു.
കുഞ്ഞുങ്ങളെ എന്റെ വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടപ്പോൾ താന്‍ വരാതെ കുട്ടിയെ തിരികെ നല്‍കില്ലെന്നാണ് പറഞ്ഞത്.
ഇതേത്തുടർന്നു തന്റെ അമ്മയെകൊണ്ട് ചൈല്‍ഡ് ലൈനില്‍ പരാതി കൊടുപ്പിച്ചിരുന്നു.
കുട്ടികളുമായി വീഡിയോ കോള്‍ ചെയ്യാന്‍ പോലും സമ്മിതിക്കില്ലായിരുന്നുവെന്നും നമ്പറുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും ഡിക്സി പറഞ്ഞു.
കുഞ്ഞിന്റെ അച്ഛനെ കൈയേറ്റം ചെയ്ത ു
കൊച്ചി: ലോഡ്ജില്‍ അമ്മൂമ്മയുടെ കാമുകൻ ബക്കറ്റില്‍ മുക്കിക്കൊന്ന ഒന്നരവയസുകാരി നോറ മരിയയുടെ അച്ഛൻ സജീവിനുനേരെ കൈയേറ്റം.
കുഞ്ഞിന്റെ അമ്മ ഡിക്സിയുടെ കറുകുറ്റിയിലെ വീടിനടുത്തു വച്ചാണ് മര്‍ദനമേറ്റത്.
ഇന്നലെ രാത്രി ഏഴരയോടെ ഡിക്സിയുടെ വീട്ടിലേക്ക് അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇയാളെ നാട്ടുകാര്‍ തടയുകയും കൈയേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഇയാളെ കാറില്‍ കയറ്റിയിരുത്തിയെങ്കിലും സംഘര്‍ഷത്തിനു അയവുണ്ടായില്ല.
നാട്ടുകാരുമായി വാക്കേറ്റവുമുണ്ടായി. സജീവ് എത്തിയ കാറിന്റെ ചില്ല് തകർത്തു.