കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപ് വീണ്ടും ജാമ്യാപേ ക്ഷയുമായി ഹൈക്കോടതിയിലേക്ക്. അഭിഭാഷകൻ ബി. രാമൻപിള്ള മുഖേനെയാണ് ഹൈക്കോടതിയെ സമീപക്കുന്നത്.
നേരത്തെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹർജികൾ തള്ളിയിരുന്നു. ഇതോടെയാണ് പുതിയ അഭിഭാഷകനുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.
കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാൻ സാധിച്ചില്ലെന്നും ദിലീപിന്റെ മാനേജരായ അപ്പുണ്ണി ഒളിവിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളിയത്.
അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്. മുഖ്യ തെളിവായ ദൃശ്യങ്ങൽ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചതായി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയും അദ്ദേഹത്തിന്റെ ജൂനിയർ രാജു ജോസഫും പോലീസിനു മൊഴി നൽകിയിരുന്നു. ഇക്കാര്യവും ദിലീപന്റെ ജാമ്യഹർജിയിൽ ചൂണ്ടിക്കാണിക്കുമെന്നാണ് സൂചന.
നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ദിലീന്റെ ജാമ്യഹർജി തള്ളിയത്. പ്രതി പ്രബലനാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്റെ വാദംകൂടി പരിഗണിച്ചായിരുന്നു ദിലീപിന്റെ ജാമ്യം നിഷേധിച്ചത്.