കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന്‍റെയും സംവിധായകൻ നാദിർഷയുടെയും ഭൂമി ഇടപാടുകൾ പരിശോധിക്കും. കഴിഞ്ഞ പത്ത് വർഷത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യും. സിനിമാരംഗത്തുള്ളവരെയും ചോദ്യം ചെയ്തേക്കുമെന്നാണ് പ്രാഥമിക വിവരം. ദിലീപിന്‍റെയും നാദിർഷയുടെയും മോഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ബുധനാഴ്ച ദിലീപ്, നാദിർഷ, ദിലീപിന്‍റെ മാനേജർ അപ്പുണ്ണി എന്നിവരെ 12 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തതിരുന്നു. ദിലീപിനെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും വ്യാഴാഴ്ച പോലീസ് അറിയിച്ചിരുന്നു.