ആലുവ സബ്ജയിലിന് മുമ്പില്‍ കൂവിവിളിച്ച് ജനം! മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിന്നീട് പ്രതികരിക്കാമെന്ന് ജനപ്രിയനായകന്‍; പ്രത്യേക സെല്ലില്ലാതെ സാധാരണ തടവുകാരനായി ദിലീപ്

hthhദിലീപിനെതിരെ 19 തെളിവുകളാണ് പോലീസിന്റെ പക്കലുള്ളത്. അറസ്റ്റ് ചെയ്യലിന് ശേഷമുള്ള ചോദ്യം ചെയ്യലില്‍ ദിലീപ് പൊട്ടിക്കരയുകയും, മകളെയും കുടുംബത്തെയും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായുമാണ് വിവരങ്ങള്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പിന്നീട് പ്രതികരിക്കാമെന്നും ദിലീപ് പറഞ്ഞു. നടിയ്ക്കെതിരെ ഇതിന് മുന്‍പ് 4 തവണയാണ് ആക്രമണത്തിനായി ദിലീപ് പദ്ധതി യിട്ടിരുന്നത്.പള്‍സര്‍ സുനിയ്ക്ക് ദിലീപ് നല്‍കിയത് ഒന്നരകോടിയുടെ ക്വട്ടേഷനാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുമായി അറസ്റ്റ് ചെയ്ത ദിലീപിന് ജയിലില്‍ പ്രത്യേക സെല്ലോ, സൗകര്യങ്ങളോ അനുവദിക്കില്ല. ജയിലില്‍ ദിലീപ് സാധാരണ തടവുകാരനായിരിക്കും.

ജയിലില്‍ ദിലീപ് ആക്രമിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ദിലീപിനെ പ്രത്യേകം പാര്‍പ്പിക്കണമെന്ന് മജിസ്ട്രേറ്റ് പറഞ്ഞിരുന്നു.എന്നാല്‍ ദിലീപിന് ആരോഗ്യ പ്രശ്നങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനുള്ള മരുന്ന് ദിലീപിന് ഉപയോഗിക്കാം. വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനം ദിലീപിനെ ജയിലിലേയ്ക്ക് ആനയിച്ചത്. ദിലീപിന്റെ വരവ് കാത്ത് നിരവധിപേരാണ് ജയിലിന് ചുറ്റും അണിനിരന്നിരിക്കുന്നത്. കേരളത്തിന്റെ വിവിധ മേഖലകളില്‍നിന്നും ദിലീപിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കേരള പൊലീസിനുള്‍പ്പെടെ അഭിവാദ്യങ്ങള്‍ വിളിക്കുന്ന ജനം ദിലീപിനെതിരെയുളള തങ്ങളുടെ പ്രതിഷേധം മുദ്രാവാക്യങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത ദിലീപിനെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിനുശേഷം ആലുവ സബ്ജയിലിലേയ്ക്ക് എത്തിച്ചുകഴിഞ്ഞു.

Related posts