ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലില്‍ എത്തി. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പമാണ് ജയിലിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സരോജം മകന്‍ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയത്. ജയില്‍വാസം നീളുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. നേരത്തെ അമ്മയോടും ഭാര്യയോടും മകളോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സഹോദരന്‍ അനൂപ് ആണ് ദിലീപിനെ കാണാന്‍ എത്തിയിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരോഗ്യം മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച നിര്‍മാതാവ് സുരേഷ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
ചെവിക്കുള്ളിലെ ഫ്‌ളൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിനെന്നും അദ്ദേഹത്തിന് തുടര്‍ച്ചയായ തലകറക്കം അനുഭവപ്പെട്ടിരിന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടമെന്നും ഏതു നിമിഷവും കരച്ചിലാണവരെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിര്‍ത്തിയിരുന്നതെന്നും വീട്ടില്‍ വന്നുകണ്ടപ്പോള്‍ തന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സൂപ്രണ്ടിന്റെ റൂമില്‍ കാത്തിരുന്ന അമ്മ സരോജത്തിന് മിനിട്ടുകള്‍ക്കുള്ളില്‍ മകനെ അടുത്ത് കാണാനായി. ഇരുന്ന കസേരയില്‍ നിന്ന് എണീറ്റ് പൊട്ടിക്കരഞ്ഞു കൊണ്ടു വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന് ആ അമ്മ മകന്‍ ദിലീപിനെ കെട്ടിപിടിച്ചു.
തന്റെ മാറില്‍ മുഖം ചേര്‍ത്ത് അമ്മ പൊട്ടിക്കരയുന്നത് കണ്ട് ദിലീപും കരഞ്ഞു. ഇത് കണ്ട് അനുജന്‍ അനൂപിന്റെ കണ്ണുകള്‍ നിറഞ്ഞു. അര മണിക്കൂര്‍ വരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നുവെങ്കിലും വെറു പത്ത് മിനിട്ട് മാത്രമാണ് അമ്മയും മകനും തമ്മില്‍ കണ്ടത്. കരഞ്ഞതല്ലാതെ പരസ്പരം അവര്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ ആ കണ്ണുനീരില്‍ എല്ലാം ഉണ്ടായിരുന്നു. മകനെ കണ്ടിറങ്ങവെ സരോജം ജയില്‍ ഉദ്യോഗസ്ഥരോടു മകന്‍ നിരപരാധിയാണന്നും അവനെ കുറ്റവാളിയായി കാണരുതെന്നും അഭ്യര്‍ത്ഥിച്ചു. അമ്മയെ കൊണ്ടു വന്നതിലെ ഗര്‍വ്വ് അനുജന്‍ അനൂപിനോടു ദിലീപ് മറച്ചു വെച്ചില്ല. ഒരു കാരണവശാലും മകള്‍ മീനാക്ഷിയേയും കാവ്യയേയും കൊണ്ടു വരരുതെന്നും ദിലീപ് കര്‍ശനമായി തന്നെ പറഞ്ഞു, അവര്‍ കൂടി വന്നാല്‍ താന്‍ തളര്‍ന്നു പോകുമെന്നും ജയിലുമായി പൊരുത്തപ്പെട്ടു വരികയാണന്നും ദിലീപ് അനുജനെ അറിയിച്ചു. എന്നാല്‍ അമ്മയുടെ ശാഠ്യത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നുവെന്ന സത്യം അനൂപ് ദിലീപിനെ ബോധ്യപ്പെടുത്തി. ദിലീപിനെ കാണാന്‍ ബന്ധുക്കള്‍ക്ക് പുറമെ എന്നും സന്ദര്‍ശകര്‍ ഉണ്ട്. പക്ഷേ വരുന്നവരില്‍ ഭുരിഭാഗം പേരും ദിലീപിന് കാണാന്‍ താത്പര്യമില്ലാത്തിനാല്‍ മടങ്ങി പോവുകയാണ് പതിവ്. സിനിമ രംഗത്തു നിന്നും നിര്‍മ്മാതാവ് സുരേഷ്‌കുമാറിനെയും ഒരു സംവിധായക സുഹൃത്തിനെയുമടക്കം ചുരുക്കം പേരെ മാത്രമാണ് ദിലീപ് കാണാന്‍ തയ്യാറായിട്ടുള്ളത്.