ദിലീപ് കേസില്‍ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ദിലീപിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയവര്‍ എല്ലാം കബളിക്കപ്പെട്ടതായി നോര്‍ത്ത് അമേരിക്കന്‍ ദിലീപ് ഫാന്‍സ് അസോസിയേഷന് യോഗം വിലയിരുത്തി. പള്‍സര്‍ സുനി എന്ന കൊടും കുറ്റവാളിക്ക് ആളൂര്‍ വക്കീലിന്റെ സഹായത്തോടെ കേസ് ദിലീപിനെതിരെ തിരിച്ചു വിടാന്‍ സാധിച്ചു. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചാല്‍ കേസില്‍ നിരപരാധിയായ ദിലീപ് കുറ്റവിമുക്തന്‍ ആവുന്ന സമയത്തു പള്‍സര്‍ സുനി പോലീസ് നിര്‍ബന്ധിച്ചു ദിലീപിനെതിരെ മൊഴി കൊടുപ്പിച്ചതാണെന്നു പറഞ്ഞാല്‍ സുനിക്ക് ശിക്ഷയില്‍ വലിയ ഇളവ് കിട്ടുമെന്ന് യോഗം വിലയിരുത്തി. പള്‍സര്‍ സുനിയെ വെറുതെ വിടാന്‍ പോലും സാധ്യത ഉണ്ടെന്നാണ് നിയമ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇരയ്ക്കു നീതി കിട്ടാന്‍ എന്ന പേരില്‍ ദിലീപിനെതിരെ ചാനലില്‍ പറഞ്ഞു നടന്നവര്‍ ഗൂഡാലോചനയില്‍ പങ്കാളികളാണ് എന്ന് യോഗം ആരോപിച്ചു. അതേസമയം തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സേനയുടെ സുരക്ഷ തേടിയ നടന് ദിലീപിനോട് കൊച്ചി പോലീസ് വിശദീകരണം തേടി. അതേസമയം, ഹൈക്കോടതിയില്‍ നിന്നു ലഭിച്ച ജാമ്യത്തില്‍ കഴിയുന്ന ദിലീപ് ഏജന്‍സിയുടെ സഹായം തേടിയത് പോലീസിനെ ചൊടിപ്പിച്ചിരുന്നു. ഏജന്‍സിയുടെ വിശദാംശങ്ങളും ലൈസന്‍സ് രേഖകളും സഹായം തേടാനിടയായ സാഹചര്യവും ഏജന്‍സി ഉപയോഗിക്കുന്ന ആയുധങ്ങളുടെ ലൈസന്‍സും വിശദാംശങ്ങളുമെല്ലാം തിങ്കളാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്. കരാര്‍ എത്ര രൂപയ്ക്കാണ് നല്‍കിയിരിക്കുന്നത്, സുരയ്ക്ക് നില്ക്കുന്നവരുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം പോലീസ് ചോദിച്ചിട്ടുണ്ട്. ഇതേസമയം, സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയതായി ദിലീപ് ഇതുവരെ പുറത്തു പറഞ്ഞിട്ടുമില്ല.