ഒന്നരക്കോടി തന്നില്ലെങ്കില്‍…! ദിലീപിനെ ഭീഷണിപ്പെടുത്തിയ വിഷ്ണു അറസ്റ്റിൽ; പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു

Dileep_250617കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കരുതുന്ന വിഷ്ണു എന്നയാൾ പോലീസ് കസ്റ്റഡിയിൽ. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു. സുനി എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് ദിലീപിന് കൈമാറിയതും ദിലീപിന്‍റെ മാനേജരെയും സംവിധായകൻ നാദിർഷായെയും ഫോണിൽ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതും വിഷ്ണുവാണെന്നാണ് കരുതപ്പെടുന്നത്.

വിഷ്ണുവിനെ കൂടാതെ സുനിയുടെ സുഹൃത്തും നിരവധി കേസുകളിലെ പ്രതിയുമായ മനീഷ് എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. ദിലീപിന് കത്ത് നൽകിയതിനെക്കുറിച്ചും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.

തനിക്ക് ലഭിച്ച കത്തും ഫോണ്‍ വിളിച്ചതിന്‍റെ ശബ്ദരേഖയും ദിലീപ് നേരത്തെ തന്നെ പോലീസിന് കൈമാറിയിരുന്നു. കത്ത് ശനിയാഴ്ച മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Related posts