കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് കഴിഞ്ഞ ഒന്നുരണ്ടു ദിവസമായി പുതിയ വഴിത്തിരിവുകളിലേയ്ക്ക് നീങ്ങിത്തുടങ്ങിയിരിക്കുകയാണ്. ട്വിസ്റ്റിനുശേഷം പ്രധാനകഥാപാത്രങ്ങളായി എത്തുന്നത് കേസിലെ പ്രധാനപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയും അയാളുടെ സഹതടവുകാരനായ വിഷ്ണുവും നടന് ദിലീപും നാദിര്‍ഷയും ഒക്കെയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ചര്‍ച്ചാവിഷയമായപ്പോള്‍ സഹപ്രവര്ത്തകന് പൂര്‍ണ്ണപിന്തുണയുമായി നടന്മാരായ സലിംകുമാര്‍, അജുവര്‍ഗീസ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. തനിക്ക് ആത്മധൈര്യം നല്‍കിയവര്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ടും തനിക്കെതിരെ ഗൂഢാലോചനകള്‍ നടത്തുന്ന ആളുകളുണ്ടെന്ന് വ്യക്തമാക്കികൊണ്ടും രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്.
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
സലിംകുമാറിനും,അജുവര്‍ഗ്ഗീസിനും നന്ദി,ഈ അവസരത്തില്‍ നിങ്ങള്‍ നല്കിയ പിന്തുണ വളരെ വലുതാണ്.ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു, അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലൂടെയും,ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു,ഇപ്പോള്‍ ഈ ഗൂഡാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചര്‍ച്ച്യിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണു. ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നില്‍ നിന്നകറ്റുക,എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക,അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക,എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക.ഞാന്‍ ചെയ്യാത്തതെറ്റിന് എന്നെക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക് പങ്കില്ല,സലിം കുമാര്‍ പറഞ്ഞതു പോലെ ബ്രയിന്‍ മാപ്പിങ്ങോ,നാര്‍ക്കോനാലിസിസ്സ്,ടെസ്റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാന്‍ തയ്യാറാണു,അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല,എന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി മാത്രം. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍