അന്ന് അമ്മയുടെ കണ്ണിന്റെ കാഴ്ച്ച വീണ്ടെടുക്കാന്‍ എനിക്ക് സാധിച്ചില്ല, ഇനിയൊരാള്‍ക്കും ആ ഗതിവരരുത്, പൊതുവേദിയില്‍ കണ്ണുനിറഞ്ഞ് ദിലീപ്

dileepഅമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട സംഭവമോര്‍ത്ത് ദിലീപ് കരച്ചിലടക്കുവാന്‍ പാടുപെട്ടു. ചാലക്കുടിയില്‍ പിതാവിന്റെ പേരിലുളള ജിപി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കാഴ്ച്ചയില്ലാത്ത രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് പഴയ സംഭവം ദിലീപ് ഓര്‍ത്തെടുത്തത്.

ഒരുദിവസം അടുക്കളിയില്‍ ജോലിക്കിടെ അമ്മയുടെ കണ്ണില്‍ പൊടി വീണു. വല്ലാതെ വേദനയെടുത്തുവെങ്കിലും ഭേദമാകുമെന്ന് കരുതി അമ്മ ആരോടും പറഞ്ഞില്ല. പിന്നീട് വേദന അസഹ്യമായതോടെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഗുരുതരമാണെന്ന് അറിഞ്ഞത്. ചികിത്സിക്കാന്‍ ധാരാളം പണം ആവശ്യമാണ്. അഭിനയലോകത്തേക്ക് എത്തിപ്പെടുന്നതിനും മുമ്പായതിനാല്‍ താനും നിസഹായനായിരിന്നുവെന്ന് ദിലീപ് ഓര്‍മിച്ചു.

ചികിത്സിക്കാന്‍ പണമില്ലാതെ അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. കണ്ഠമിടറിയാണ് പഴയ സംഭവം ദിലീപ് ഓര്‍മിച്ചത്. ഇനി പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും കാഴ്ച്ച നഷ്ടപ്പെടരുത്. അതുകൊണ്ടാണ് പിതാവിന്റെ പേരില്‍ ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിട്ടതെന്നും ദിലീപ് പറഞ്ഞു. പ്രതിവര്‍ഷം 50 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഐ വിഷന്‍ നേതൃാശുപത്രിയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.

Related posts