മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് ദിലീസ്. മിമിക്രി രംഗത്തു നിന്ന് സിനിമയിലെത്തി താരമായ നടനാണ് അദ്ദേഹം.
കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് ചെറിയ വേഷങ്ങള്‍ ചെയ്ത് കൊണ്ടാണ് അഭിനയത്തിലേക്ക് എത്തിയത്.
പിന്നീട് നായകനായി മാറിയ താരം മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു.
ഇപ്പോഴിതാ പണ്ട് സിനിമയില്‍ അഭിനയിക്കുമ്പോള്‍ യൂണിറ്റ് അംഗങ്ങളുമായി പ്രാങ്ക് ചെയ്തതിന്റെ കഥ പറയുകയാണ് താരം.
കളിയൂഞ്ഞാല് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടി ശാലിനിയുടെ മുന്നില്‍ വെച്ച് പ്രാങ്ക് ചെയ്തുവെന്നും എന്നാല്‍ അത് പൊളിഞ്ഞുപോയെന്നും പിന്നാലെ യൂണിറ്റ് അംഗമായ സതീഷ് ശരിക്കും അടികൊണ്ടുവെന്നും ദിലീപ് പറയുന്നു.
സെറ്റില്‍ ആളുകളെത്തുമ്പോള്‍ തങ്ങള്‍ ഓരോന്നു പ്ലാന്‍ ചെയ്യും. എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ ഉടനെ അടിയായിരിക്കുമെന്നും സതീഷ് തന്റെ നേരെയായിരുന്നു നിന്നതെന്നും അവന്റെ കൈയ്യിലായിരിക്കും താന്‍ അടിക്കുന്നതെന്നും കൃത്യസമയത്ത് അവന് തലതിരിക്കുകയും ആളുകള്‍ കാണുമ്പോള്‍ മുഖത്ത് അടി കിട്ടിയത് പോലെ നില്‍ക്കുകയും ചെയ്യുമെന്നും ആളുകള്‍ അന്തം വിട്ട് നോക്കുമെന്നും ദിലീപ് പറയുന്നു.
എന്നാല്‍ ശാലിനിക്ക് മുന്നില്‍ വെച്ച് ചെയ്തപ്പോള്‍ പണി ശരിക്കും പാളി. സതീഷ് രണ്ട് കുപ്പികളുമെടുത്ത് തങ്ങളുടെ മുന്നിലേക്ക് ചാടി.
ഒരു കുപ്പി തറയില്‍ വെക്കാന്‍ പറ്റിയില്ലെന്നും ഇതോടെ കൈയ്യില്‍ അടിക്കുന്നതിന് പകരം ശരിക്കും അടിക്കേണ്ടി വന്നുവെന്നും ദിലീപ് പറയുന്നു.
പല സിനിമയുടെയും ഷൂട്ടിനിടെ തങ്ങള്‍ ഇങ്ങെനെ പലതും ചെയ്തിട്ടുണ്ടെന്നും അതെല്ലാം ശരിക്കും രസകരമായ മറക്കാനാവാത്ത അനുഭവങ്ങളായിരുന്നുവെന്നും നടന് പറയുന്നു.