ബഗാളികളെയും നേപ്പാളികളെയും കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്ന് ചിലര്‍ പറഞ്ഞു പരത്തി, പാടവരമ്പിലൂടെ എന്നെ കാണാന്‍ ഓടിയ ആ ചെറുപ്പക്കാരന്‍ വേണ്ടിവന്നു എനിക്ക് രണ്ടാംജന്മാം തരാന്‍, ദിലീപ് പറയുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്നതുള്‍പ്പെടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളിലൂടെയാണ് ദിലീപ് കടന്നുപോയത്. ജീവിതവും സിനിമയും പ്രതിസന്ധിയിലായ സമയത്താണ് രാമലീല റിലീസ് ചെയ്യുന്നത്. മലയാളികള്‍ ഏറ്റെടുത്ത രാമലീല വലിയ ഹിറ്റായി മാറുകയും ചെയ്തു. കഴിഞ്ഞദിവസം രാമലീലയുടെ 111-ാം ദിനത്തിന്റെ ആഘോഷത്തില്‍ ദിലീപ് മനസുതുറന്നു. 2010 മുതല്‍ ഞാനും ടോമിച്ചായനും സുഹൃത്തുക്കളാണ്. അതിനിടയിലാണ് അരുണ്‍ വന്ന് ഇങ്ങനെയൊരു സിനിമ ചെയ്യണം എന്നു പറയുന്നത്. അരുണ്‍ എന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നല്ലാതെ കൂടുതല്‍ വിവരങ്ങളറിയില്ലായിരുന്നു. അങ്ങനെ അരുണ്‍ സച്ചി ഭായിയെ പോയി കാണുകയും സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

അരുണ്‍ ഗോപിയുടെ സംവിധാന മികവിനെ പ്രശംസിക്കാനും ദിലീപ് മറന്നില്ല. കലാഭവന്‍ ഷാജോണ്‍ ആണ് അരുണ്‍ ഗോപിയെക്കുറിച്ച് കൂടുതല്‍ എന്നോട് പറയുന്നത്. എന്റെ കടുത്ത ആരാധകനാണെന്നും ചെറുപ്പം മുതല്‍ എന്റെ സിനിമകള്‍ കണ്ട് ഇഷ്ടം മൂത്താണ് സിനിമ ചെയ്യാന്‍ ആഗ്രഹിച്ചതെന്നും പറഞ്ഞു. ഒരുദിവസം അരുണിന്റെ അമ്മ പറഞ്ഞു, എന്നെ കാണാന്‍ ഇവന്‍ പാടവരമ്പത്തൂടെ ഓടിയിട്ടുണ്ടെന്ന്. ഇതില്‍ ഏറ്റവും വലിയ കാര്യമെന്തെന്നാല്‍ എന്റെ ആരാധകനായ ഒരു കഴിവുള്ള ചെറുപ്പക്കാരന്‍ വേണ്ടി വന്നു എനിക്കൊരു രണ്ടാം ജന്മം നല്‍കാന്‍- ദിലീപ് പറഞ്ഞു.

രാമലീലയുടെ റിലീസ് സമയത്ത് സത്യമായിട്ടും വലിയ പേടിയുണ്ടായിരുന്നു. എത്ര ശമ്പളമാണ് തരേണ്ടതെന്ന് ടോമിച്ചന്‍ വന്ന് ചോദിച്ചു. അതിപ്പോള്‍ ആലോചിക്കേണ്ട സിനിമ പുറത്തിറക്കൂ എന്ന് പറഞ്ഞു. അതില്‍ ഏറ്റവും വലിയ സന്തോഷം സിനിമയുടെ പകുതിലാഭം എനിക്ക് തരാമെന്ന് പറഞ്ഞതാണ്, തമാശ രൂപേണ ദിലീപ് പറഞ്ഞു. ടോമിച്ചായന്‍ അനുഭവിച്ച യാതനയും വേദനയും എനിക്ക് നന്നായറിയാം. ബംഗാളിസിനെയും നേപ്പാളിസിനെയും കേറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നും ആരോ പറഞ്ഞുകേട്ടു. ഒരാപത്ത് ഉണ്ടായപ്പോള്‍ എനിക്കൊപ്പം നിന്ന ജനലക്ഷങ്ങളോടാണ് എനിക്ക് നന്ദി പറയാനുള്ളത്- ദിലീപ് വികാരധീനനായി പറഞ്ഞു.

Related posts