വ്യാജ ഓണ്‍ലൈന്‍ മാധ്യമങ്ങള്ക്കെതിരേ ആഞ്ഞടിച്ച് നടന് ദിലീപ് രംഗത്ത്. കാവ്യമാധവനും താനും തമ്മിലുള്ള വിവാഹം ഉടനെന്നരീതിയില് വാര്‍ത്ത നല്കിയ ഫിലീംബീറ്റ്… തുടങ്ങിയ മഞ്ഞ ഓണ്‍ലൈന്‍ പത്രങ്ങള്ക്കെതിരേയാണ് താരത്തിന്റെ നെഞ്ചില്‍ തറയ്ക്കുന്ന ഫേസ്ബുക്ക് കുറിപ്പ്. ദിലീപിന്റെ ഫേസ്ബുക്ക് കുറിപ്പില്‍നിന്ന്.
കഴിഞ്ഞദിവസം എന്റെയും,മകളുടേയും പേരു പരാമര്‍ശിച്ചു ഫിലിംബീറ്റ് എന്ന ഓണ്‍ലൈന്‍ മഞ്ഞ പത്രം വാര്‍ത്ത നല്‍കിയത് നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാവും,വനിതയില്‍ വന്ന എന്റെയും, കാവ്യയുടെയും അഭിമുഖത്തെ പരാമര്‍ശിച്ചു ഫിലിംബീറ്റ് നല്കിയ വാര്‍ത്തയുടെ ഹെഡ് ലൈന്‍ ആടിനെ പട്ടിയാക്കുന്നതാണ് ഞാനും, എന്റെ മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്ത എഴുതിയ ‘മന്ദബുദ്ധിക്ക് എന്തറിയാം’?, ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് അനുഭവിച്ചവളാണ് എന്റെ മകള്‍ അതിന്റെ പക്വതയും വിവേകവും അവള്‍ക്കുണ്ട്,നിന്നെപ്പോലുള്ള മഞ്ഞപത്രക്കാര്‍ക്ക് എന്റെ മകളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും അര്‍ഹതയില്ല. എന്റെ പുതിയ സിനിമള്‍ റിലീസാവുന്നതിനു തൊട്ടുമുമ്പായി ഇത്തരം അപവാദ വാര്‍ത്തകള്‍ പടച്ചുവിടുന്ന ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കരങ്ങള്‍ ആരുടേതാണെന്ന് വ്യക്തമായറിയാം.
ഞാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്കു മുന്നില്‍ ഒരു തുറന്ന പുസ്തകമാണു,ഞാന്‍ ഇനി ആരെയെങ്കിലും വിവാഹംകഴിക്കുന്നെങ്കില്‍ അത് എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെയാവും,എന്നെ കല്യാണം കഴിപ്പിച്ചേ അടങ്ങൂ എന്നു വാശിപിടിച്ച് വാര്‍ത്തയുണ്ടാക്കുന്നവരോട് ഇതുമാത്രമെ പറയാനുള്ളൂ. വിവാദങ്ങളുടെ പിന്നാലെ നടക്കാന്‍ തീരെ താല്പര്യവും,സമയവും ഇല്ല എനിക്ക്,എന്റെ ജോലിതിരക്കുകള്‍ക്കിടയിലും, സാധാരണക്കാര്‍ക്കുതകുന്ന കുറച്ച് നല്ലകാര്യങ്ങള്‍ക്കുവേണ്ടി ഓടുകയാണു ഞാന്‍,മാധ്യമങ്ങളില്‍ നിന്നും ആവോളം പിന്തുണ അതിനു ലഭിക്കുന്നുമുണ്ട്,അത് ഓണ്‍ലൈനില്‍ നിന്നാണെങ്കിലും ശരി മറ്റുമാധ്യമങ്ങളില്‍ നിന്നാണെങ്കിലും,അതിനിടയില്‍ മാന്യമായ് മാധ്യമപ്രവര്‍ത്തനം നടത്തുന്നവരുടെ പേരുകളയാന്‍ ഫിലിം ബീറ്റു പോലുള്ള മഞ്ഞകള്ളനാണയങ്ങളും.
എന്നെ നശിപ്പിച്ചേടങ്ങൂ എന്ന് പ്രതിഞ്ജയെടുത്തിറങ്ങിയീട്ടുള്ള ചിലരുടെ പണിയാളുകളായ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെപ്പോലെ,മാധ്യമപ്രവര്ത്തകന് എന്ന പവിത്രമായ കുപ്പായത്തില്‍ ഒളിച്ചിരിക്കുന്ന കള്ളക്കൂട്ടങ്ങളോട് എനിക്കൊന്നേ പറയാനുള്ളൂ, പ്രായപൂര്‍ത്തിയാവാത്ത എന്റെ മകളുടെ പേരില്‍ വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്ന എല്ലാവര്ക്കും ഇതൊരു മുന്നറിയിപ്പാണു,ഇനി ഇതാവര്‍ത്തിച്ചാല്‍ നിയമത്തിന്റെ വഴി ഞങ്ങള്‍ തേടും.കഴിഞ്ഞ ഒന്നൊന്നരകൊല്ലാമായ് ഇത്തരം അപവാദപ്രചരണങ്ങള്‍ ഞങ്ങള്‍ സഹിക്കുന്നു,ഇനി വയ്യ.എന്നെ വളര്‍ത്തി വലുതാക്കിയ കേരള ജനതയ്ക്കുമുന്നില്‍ ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു.