കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മകൻ നിരപരാധിയാണെന്ന് വാദിച്ച് നടൻ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. രണ്ടു ദിവസം മുൻപാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചത്. കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.
കേസിൽ ദിലീപിനെ ബോധപൂർവം ചിലർ ചേർന്ന് കുടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.