പത്തനാപുരം : നടന് ദിലീപ് ഗണേഷ്കുമാറിനെ കാണാനായി പത്തനാപുരത്ത് എത്തി. രാത്രി എട്ടോടെ ഗണേഷ്കുമാറിന്റെ വസതിയിലാണ് ദീലിപ് എത്തിയത്. ഗണേഷ്കുമാറുമായി ദീലിപ് അരമണിക്കൂറോളം അടച്ചിട്ട മുറിയില്‍ സംസാരിച്ചു.
ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രണ്ടുപേരും തയാറായില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും ബാലകൃഷ്ണപിള്ളയെ കാണാന്‍ കൊട്ടാരക്കരയിലെ കീഴൂട്ട് വീട്ടിലേക്ക് പോയി.