ദിലീപ് സിനിമലോകത്ത് ഒന്നുമല്ലാതിരുന്ന കാലത്താണ് ആ ജോതിഷി ഒരു പ്രവചനം നടത്തിയത്. മലയാള സിനിമ ദിലീപിന്റെ കാല്‍ക്കീഴിലാകുമെന്നും സിനിമയെ നിയന്ത്രിക്കുന്ന കാരണവരുടെ സ്ഥാനമാകും അദേഹത്തെ തേടിയെത്തുകയെന്നുമായിരുന്നു പ്രവചനം. അന്ന് എല്ലാവരും ഇത് ചിരിച്ചുതള്ളി. എന്നാല്‍ ജോക്കര്‍ എന്ന സിനിമയോടെ സൂപ്പര്‍സ്റ്റാര്‍ നിരയിലേക്ക് ഉയര്‍ന്ന ദിലീപിന്റെ വാഴ്ച്ചയായിരുന്നു പിന്നീട് കണ്ടത്. അതോടെ ആ ജോതിഷിയും പ്രശസ്തനായി. ദിലീപ് ഇദേഹത്തിന്റെ സുഹൃത്തുമായി. പിന്നീട് ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുംമുമ്പ് ദിലീപ് ഈ ജോതിഷിയുടെ അഭിപ്രായം തേടുന്നത് പതിവാക്കി.
കാവ്യയുമായുള്ള വിവാഹം പോലും ജോതിഷിയോട് ആലോചിച്ചശേഷമായിരുന്നു. രാമലീല തിയറ്ററില്‍ ഹിറ്റാകുമെന്നും ദിലീപ് ജയിലില്‍ പോകുമെന്നും പ്രവചിച്ച ആ ജോതിഷി (പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനാല്‍) പ്രവചിച്ചു. അതെല്ലാം സത്യമാകുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു പ്രവചനം നടത്തിയിരിക്കുകയാണ് അദേഹം. ദിലീപ് ഒട്ടും ആശ്വാസം പകരുന്നതല്ല പ്രവചനങ്ങള്‍. ഒക്ടോബര്‍ അവസാനം മുതല്‍ ദിലീപിന്റെ ജീവിതത്തില്‍ പ്രതിസന്ധികളുടെ തുടക്കമായിരിക്കുമെന്നാണ് പറയുന്നത്. ഒപ്പംനില്‍ക്കുന്നവര്‍ തന്ത്രപൂര്‍വം ചതിയില്‍ വീഴ്ത്തും. ചിരിക്കുന്ന മുഖങ്ങള്‍ തന്നെയാകും ശത്രുക്കളുടെ വേഷമണിയുക. ഇതുപക്ഷേ അവസാനം മാത്രമേ ദിലീപിന് മനസിലാകുകയുള്ളു.
ജോതിഷിയുടെ പ്രവചന പ്രകാരം അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ നീണ്ട ജയില്‍വാസത്തിനുള്ള സാധ്യത കാണുന്നുണ്ട്. ഇതു തടഞ്ഞുനിര്‍ത്താന്‍ എത്ര ശ്രമിച്ചാലും സാധിക്കില്ല. പലപ്പോഴും രക്ഷപ്പെടുമെന്ന തോന്നലുണ്ടാകുമെങ്കിലും അവസാന ഫലം എതിരായിരിക്കും. ഇതിനു കാരണം ദിലീപിന്റെ മേല്‍ വന്നുവീണ ചില ശാപങ്ങളാണെന്നും പറയുന്നു. താമസിക്കുന്ന വീടിന് വാസ്തു സംബന്ധമായ ദോഷങ്ങളുണ്ട്. പ്ലാനില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വാസ്തു ദോഷം മാറ്റിയെടുക്കാം. അച്ഛന്റെ തറവാടുമായി ബന്ധപ്പെട്ട ദോഷങ്ങളും ദിലീപിനെ വേട്ടയാടുന്നു. ഇത് ദിലീപുമായി സംബന്ധിക്കുന്ന എല്ലാവരേയും ഈ ദോഷങ്ങള്‍ ബാധിക്കുന്നു. കാവ്യ മാധവനും സമാനമായ വാക് ശാപ ദോഷങ്ങളുണ്ട്. ഭാര്യ കാവ്യമാധവനും ഇതു ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമേറിയ നാളുകളായിരിക്കും. സമാധാനം അകലെയായിരിക്കുമെന്നും ജോതിഷിയുടെ പ്രവചനത്തില്‍ പറയുന്നു.