ദിലീപും കാവ്യയും വീണ്ടും പൊതുവേദിയില്‍ ഒന്നിച്ചെത്തി, ദിലീപിനെ ബഹിഷ്കരിക്കുമെന്ന് ആഹ്വാനം ചെയ്ത പരിപാടിക്ക് അമേരിക്കയില്‍ വന്‍ഡിമാന്‍ഡ്, ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയി

4സ്റ്റേജ് ഷോയ്ക്കായി ദിലീപും കാവ്യയും അടങ്ങുന്ന വന്‍സംഘം അമേരിക്കയിലെത്തി. വിവാഹത്തിനുശേഷം ഇരുവരും ആദ്യമായി മാധ്യമങ്ങളെ കാണുകയും ചെയ്തു. ദിലീപിനെ ബഹിഷ്കരിക്കുമെന്ന് ഒരു പ്രവാസി മലയാളിയുടെ ആഹ്വാനം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയി. 1

വിവാഹത്തിന് ശേഷം കാവ്യ മാധവനെ ദിലീപ് ക്യാമറയുടെ വെളിച്ചം കാണിയ്ക്കുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ ജീവികളുടെ ആരോപണത്തിന്റെ മുനയൊടുക്കുന്നതാണ് സന്തോഷവതിയായി മാധ്യമങ്ങളെ കണ്ട കാവ്യയുടെ ചിത്രങ്ങള്‍. അമേരിക്കയില്‍ വച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന പത്ര സമ്മേളനത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2

സ്‌റ്റേജ് ഷോയില്‍ കാവ്യയും പരിപാടി അവതരിപ്പിയ്ക്കുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. നല്ലൊരു നര്‍ത്തകിയാണ് കാവ്യ. ദിലീപിനൊപ്പം കാഴ്ചയ്ക്ക് വന്നതാണോ, അതോ ഡാന്‍സുമായി വന്നതാണോ എന്നാണ് ഇനി ആരാധകര്‍ക്കറിയേണ്ടത്. വിവാഹ ശേഷവും കാവ്യയുടെ സൗന്ദര്യത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നും ചി്ത്രങ്ങള്‍ അടിവരയിടുന്നു. വിവാഹ ശേഷം കാവ്യ ഫേസ്ബുക്കിലേക്ക് എത്തി നോക്കിയതേയില്ല. ഒരു സിനിമയില്‍ കാവ്യ പിന്നണി ഗായികയായി വന്നത് ശ്രദ്ധേയമായിരുന്നു. ദുബായില്‍ അവതരിപ്പിയ്ക്കുന്ന പരിപാടിയിലെ ടീം അംഗങ്ങള്‍ക്കൊപ്പം കാവ്യയും ദിലീപും. നമിത പ്രമോദും റിമി ടോമിയും നാദിര്‍ഷയും ധര്‍മജനും രമേഷ് പിഷാരടിയുമൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നാദിര്‍ഷയാണ് പരിപാടി സംവിധാനം ചെയ്യുന്നത്.

Related posts