അടൂർ: ചലച്ചിത്ര നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ താരരാജാവ് ശരിയല്ലെന്ന് തനിക്കു നേരത്തെ അറിയാമായിരുന്നുവെന്ന് മന്ത്രി ജി. സുധാകരൻ. നല്ല നടൻ പോലുമല്ലാത്തയാളെ താൻ ഒരുകാലത്തും ബഹുമാനിച്ചിട്ടില്ല.
ആണും പെണ്ണും കെട്ടിയ വേഷങ്ങൾ കൂടുതലായി ചെയ്യുന്ന ഇയാൾ സമൂഹവികാസത്തിന് ഉതകുന്നതൊന്നും ചെയ്തിട്ടില്ല. ഒരിക്കൽ കൈയടിച്ചവർ തന്നെയാണ് ഇന്നയാളെ തെരുവിൽ കല്ലെറിയുന്നതെന്നും സുധാകരൻ പറഞ്ഞു.