കൊച്ചി: യുവനടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനേയും സംവിധായകനും നടനുമായ നാദിർഷയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. കൂടുതൽ കാര്യങ്ങളിൽ വ്യക്തതവരുത്തനാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്നു ആലുവ റൂറൽ എസ്പി വ്യക്തമാക്കി. ഗൂഢാലോചനയിലും ദിലീപിന്റെ പരാതിയിലും ചോദ്യം ചെയ്യുമെന്നാണ് വിവരം.
ബുധനാഴ്ചയും നടൻ ദിലീപിനേയും നാദിർഷയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ആരംഭിച്ച ചോദ്യം ചെയ്യൽ അർധരാത്രി ഒരു മണിക്കുശേഷമാണ് അവസാനിപ്പിച്ചത്.