പത്തനാപുരം: യുവനടി ആക്രമണത്തിനിരയായ സംഭവത്തിൽ നടൻ ദിലീപിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചുവെന്ന് ഗണേഷ്കുമാർ എംഎൽഎ. മുഖംനോക്കാതെ കുറ്റക്കാരെ പിടികൂടിയ സർക്കാരിനെ അഭിനന്ദിക്കുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമ്മ ഉടൻ യോഗം ചേരും. ദിലീപിനെതിരേ അമ്മയിൽ ശക്തമായ നടപടിയുണ്ടാകും. വ്യക്തിയുടെ പക്ഷത്തു നിൽക്കുന്നയാളല്ല അമ്മ എന്ന സംഘടന. അമ്മ ഇരയ്ക്കൊപ്പമാണ് നിൽക്കുന്നത്. ഇക്കാര്യത്തിൽ സത്യസന്ധമായ നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചു; അറസ്റ്റുമായി ബന്ധപ്പെട്ട് അമ്മ ഉടൻ യോഗം ചേരും; നടനെതിരേ അമ്മയിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഗണേഷ്കുമാർ
