നടന്‍ ദിലീപിനെക്കുറിച്ചും അദ്ദേഹത്തിന്റേതായി ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം രാമലീലയെക്കുറിച്ചുമാണ്, കേരളത്തിലെ സിനിമാപ്രേമികളുടെ ഇപ്പോത്തെ പ്രധാന ചിന്താവിഷയം. പ്രമുഖരടക്കമുള്ള നിരവധിയാളുകള്‍ ദിലീപിനെക്കുറിച്ച് അഭിപ്രായ മായി രംഗത്തെത്തിയിരുന്നു. ദിലീപ് എന്ന വ്യക്തിയെ താന്‍ മനസിലാക്കിയിരിക്കുന്നതെങ്ങനെയാണെന്ന് വ്യക്തമാക്കുകയാണ് രാമലീല എന്ന ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപി. മകളെ നന്നായി സ്‌നേഹിക്കുന്ന സ്ത്രീകളോട് അങ്ങേയറ്റം ബഹുമാനത്തോടെ പെരുമാറുന്ന ഒരു നല്ല സുഹൃത്താണ്ണ് ദിലീപെന്നും അങ്ങിനെയുള്ള ഒരാള്‍ ഈ രീതിയിലൊന്നും പെരുമാറില്ലെന്നും അങ്ങിനെയായിരിക്കും സത്യമെന്നുമാണ് സംവിധായകന്‍ അരുണ്‍ ഗോപി പറയുന്നത്.
ദിലീപ് നായകനാകുന്ന രാംലീല ആദ്യ ദിനം തന്നെ മികച്ച നിലയില്‍ മുന്നേറുമ്പോള്‍ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ് നടി ആക്രമിക്കപ്പെട്ട കേസ്. എന്നിരുന്നാലും ദിലീപിനെ വളരെ വ്യക്തിപരമായി അറിയാവുന്നയാളാണ് താന്‍. യാഥാര്‍ത്ഥ്യങ്ങള്‍ എവിടേയോ മറഞ്ഞു കിടക്കുകയാണ്. അത് പുറത്തുവരട്ടെ. അത് പോലീസ് കണ്ടെത്തട്ടെ. ആര്‍ക്കു വേണമെങ്കിലും തെറ്റുപറ്റാം. അന്വേഷണത്തിലെ പാളിച്ചകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു പാളിച്ച ഈ കേസില്‍ സംഭവിച്ചിട്ടുണ്ടോ എന്ന് കോടതി കണ്ടെത്തി പറയേണ്ടതാണ്. ദിലീപിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഇതാണെങ്കിലും ആക്രമണത്തിനിരയായ പെണ്‍കുട്ടിയിക്ക് നീതി ലഭിക്കണമെന്നും അവര്‍ക്കുണ്ടായ വേദനയെ കുറച്ചുകാണുന്നില്ലെന്നും അരുണ്‍ ഗോപി പറയുന്നു.
ഒരു സാധാരണക്കാരന്റെ സിനിമയായതിനാലാണ് ദിലീപിനെതന്നെ നായകനാക്കിയതെന്നും അരുണ്‍ പറയുന്നു. അടുത്തവീട്ടിലെ പയ്യന്‍ ഇമേജുള്ളയാളാകണം നായകനെന്ന ചിന്തയാണ് ദിലീപിലേക്ക് എത്തിച്ചത്. സാധാരണക്കാരനാണെങ്കിലും ഒരേ സമയത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നു തോന്നുന്ന ആളായിരിക്കുകയും വേണം. അദ്ദേഹത്തിന്റെ ശരീരഭാഷ, സംസാരരീതി എന്നിവയിലൊക്കെ എവിടൊക്കെയോ നര്‍മ്മം ഉണ്ടെന്നു തോന്നണം. അതേസമയം അയാളുടെ ഉള്ളില്‍ ഒരു കനലുണ്ടാകണം. അങ്ങിനെ പല ഘട്ടത്തിലൂടെയാണ് രാമനുണ്ണി കടന്നു പോകുന്നത്.അങ്ങിനെയുള്ള ഒരു കഥാപാത്രം വന്നപ്പോള്‍ ആദ്യം ചിന്തയില്‍ എത്തിയത് ദിലീപാണ്. കഥ പറഞ്ഞപ്പോള്‍ തന്നെ ദിലീപ് ഏറെ താത്പ്പര്യം കാട്ടി. കഥ കേട്ട ദിലീപ് അപ്പോള്‍ തന്നെ ടോമിച്ചന്‍ മുളകുപാടത്തെ വിളിക്കുകയും ദിലീപിന് കുഴപ്പമില്ലെങ്കില്‍ തനിക്കും ഇല്ലെന്ന് ടോമിച്ചന്‍ പറയുകയും ചെയ്തതായി അരുണ്‍ഗോപി പറയുന്നു.