ആ നേര്‍ച്ചയും നിറവേറ്റി! കഠിനവ്രതത്തിനുശേഷം നടന്‍ ദിലീപ് ശബരിമലയില്‍; ആളും ആരവുമില്ലാത്ത സമയത്ത് ജനപ്രിയന്‍ എത്തിയത് നാലംഗസംഘത്തോടൊപ്പം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത നടന്‍ ദിലീപ് ശബരിമല സന്ദര്‍ശിച്ചു. ആരേയും അറിയിക്കാതെ ആളും ആരവവുമില്ലാതെയായിരുന്നു ദിലീപിന്റെ ശബരിമല സന്ദര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലിലായപ്പോള്‍ തന്നെ ദിലീപ് വൃതമെടുക്കല്‍ തുടങ്ങിയിരുന്നു. താടിപോലും വടിച്ചിരുന്നില്ല. സുഹൃത്തുക്കളും ബന്ധുക്കളുമൊല്ലാം നിര്‍ബന്ധിച്ചിട്ടും, താടി എടുക്കാന്‍ നടന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയില്‍ വാസത്തിനിടയില്‍ ആദ്യം പതറിയ താരരാജാവ് ആത്മവിശ്വാസം വീണ്ടെടുത്തത്, ആത്മീയ വഴിയിലൂടെ സഞ്ചരിച്ചാണ്.

ജാമ്യം കിട്ടി പുറത്തിറങ്ങിയ നടന്‍ നേര്‍ച്ചകളെല്ലാം ഓരോന്നോരോന്നായി നിര്‍വ്വഹിക്കുകയായിരുന്നു. ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളും അനേകം പള്ളികളിലും ദിലീപ് സന്ദര്‍ശനം നടത്തുകയും നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ശബരിമല സന്ദര്‍ശനം കഴിഞ്ഞതോടെ ഇനി താടിയെടുത്ത് ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന തന്റെ ചിത്രം കമ്മാരസംഭവത്തിന്റെ സെറ്റിലേയ്ക്ക് താരം മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആളും ബഹളവും ഇല്ലാത്ത സമയം നോക്കിയാണ് ദിലീപ് ശബരിമല സന്ദര്‍ശനം നടത്തിയത്. കമ്മാരസംഭവത്തിന്റെ ലൊക്കേഷനിലും ദിലീപിന് വമ്പന്‍ സ്വീകരണം ഒരുക്കുമെന്നാണറിയുന്നത്. പാലക്കാടിന്റെ അതിര്‍ത്തിയിലാകും കമ്മാരസംഭവത്തിന്റെ അടുത്ത ഷെഡ്യൂള്‍. പത്തനാപുരം എംഎല്‍എ കെബി ഗണേശ് കുമാറിന്റെ പിഎ ഉള്‍പ്പെടെ നാലംഗ സംഘത്തോടൊപ്പമാണ് ദിലീപ് സന്ദര്‍ശനം നടത്തിയത്. ദര്‍ശനം കഴിഞ്ഞയുടന്‍ മലയിറങ്ങുകയും ചെയ്തു.

 

 

 

Related posts