കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി വിചാരണ കോടതി തള്ളി.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും കണ്ടെത്താൻ സാധിച്ചില്ലെന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപ് കോടതിയിൽ വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് ഹർജി തള്ളിയത്.
സാക്ഷികളായുള്ളവരെക്കൊണ്ട് മൊഴി മാറ്റാൻ ദിലീപ് ശ്രമിച്ചുവെന്നും കേസിൽ അവരെ ഭീഷണിപ്പെടുത്തിയാണ് ഇത് സാധിച്ചതെന്നും ഇതൊക്കെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷന് ഹര്‍ജിയിൽ പറഞ്ഞിരുന്നത്.