ജയില്‍ ജീവിതത്തോട് പൊരുത്തപ്പെട്ടതോടെ ജീവിതത്തില്‍ പുതിയ പാത വെട്ടിത്തുറക്കാനൊരുങ്ങി ദിലീപ്. പുസ്തകവായനയും കൗണ്‍സിലിംഗും തുടങ്ങിയതോടെയാണ് നടന്റെ ജീവിതത്തിനു പുതിയ ദിശ കൈവന്നതെന്നാണ് ജയിലിലെ സഹതടവുകാര്‍ നല്കുന്ന സൂചന. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ജയിലില്‍ കിടക്കാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത ദിലീപ് ഇപ്പോള്‍ താന്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന കയ്പ്പേറിയ അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കാനുള്ള തയാറെടുപ്പിലാണ്. ജയിലില്‍ നിന്നിറങ്ങി കേസും മറ്റു കാര്യങ്ങളും അവസാനിച്ചാല്‍ ജയിലനുഭവങ്ങള്‍ ആത്മകഥയായി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ദിലീപ്.
മതപരമായ ഗ്രന്ഥങ്ങളാണ് ജയിലില്‍ പ്രധാനമായും താരം വായിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ വളരെ അസ്വസ്ഥനായിരുന്ന ദിലീപ് ഇപ്പോള്‍ വളരെ ശാന്തനാണ്. സഹതടവുകാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ആദ്യം ജയിലിലെത്തിയപ്പോള്‍ കൂവിവിളിച്ചവര്‍ ഇപ്പോള്‍ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. തന്റെ കുടുംബത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ മാത്രമാണ് അദേഹത്തെ അസ്വസ്ഥനാക്കുന്നതെന്നാണ് സൂചന. ജയിലില്‍ എത്തുന്ന കൗണ്‍സിലര്‍മാരുടെ സേവനം കൃത്യമായി ഉപയോഗിക്കാനും ശ്രദ്ധിക്കുന്നുണ്ട്.
തറയിലാണ് കിടക്കുന്നതെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോഴില്ല. ചെവിയിലെ ഫ്ളൂയിഡ് കുറയുന്ന രോഗമുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പുതിയ കമ്പിളി നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ തണുപ്പില്ലാതെ കിടന്നുറങ്ങാന്‍ ദിലീപിന് കഴിയുന്നുണ്ട്. എല്ലാ ദിവസവും യോഗ ചെയ്യാനും ജനപ്രിയ നായകന് സമയം കണ്ടെത്തുന്നുണ്ട്. താടിയും മുടിയും പോലും നീട്ടി വളര്‍ത്തുന്നുണ്ട്. ഇത് ആരും പറഞ്ഞിട്ടും വെട്ടിമാറ്റുന്നില്ല. വീട്ടിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ അമ്മയോടും മകളോടും ഭാര്യ കാവ്യയോടും പങ്കുവയ്ക്കുന്നതും എല്ലാം ശരിയാകുമെന്ന വികാരമാണ്. ആരും തളര്‍ന്നു പോകരുതെന്നും നടന് നിര്‍ദ്ദേശിക്കുന്നുണ്ട്. ചാലക്കുടിയിലെ സ്വന്തം തിയറ്റര്‍ സമുച്ചയമായ ഡിസിനിമാസ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതില്‍ ദിലീപ് സംതൃപ്തനാണ്. കാര്യങ്ങള്‍ ശരിയായി വരുന്നതിന്റെ സൂചനയാണിതെന്നാണ് അദേഹം കരുതുന്നത്.