കൊച്ചി: പൾസർ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്ന നടൻ ദിലീപിന്റെ പരാമർശത്തിൽ ആക്രമണത്തിനിരയായ നടി പരാതി നൽകിയേക്കും. സിനിമയിൽനിന്നു നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് നടി രണ്ടാമത് നൽകിയ മൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. പൾസർ സുനിയുടെ ഫോൺ കോളുകളുടെയും കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പോലീസ് നടിയുടെ മൊഴി വീണ്ടും എടുത്തത്.
കേസിലെ പ്രധാനപ്രതി പൾസർ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്നാണ് സ്വകാര്യ ചാനൽ പരിപാടിയിൽ ദിലീപ് പറഞ്ഞത്. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഗോവയിൽ ഇരുവരും ഒരുമിച്ചാണുണ്ടായിരുന്നതെന്നും ദിലീപ് പറഞ്ഞു.