കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഹർജികൾ പരിഗണിക്കുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈമാസം 26 ലേക്ക് മാറ്റി.
വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണം, വനിതാ ജഡ്ജിയെ നിയോഗിക്കണം, സ്പെഷൽ പ്രോസിക്യൂട്ടർക്കു പുറമെ ഇരയായ നടിയെ പ്രതിനിധീകരിക്കാൻ സ്വകാര്യ അഭിഭാഷകനെ അനുവദിക്കണം എന്നീ ഹർജികളാണ് അന്നു പരിഗണിക്കുക.
ഇതിനൊപ്പം കേസിലെ പ്രതികൾ സമർപ്പിച്ച ജാമ്യഹർജികളും വിടുതൽ ഹർജികളും അന്നു പരിഗണിക്കും. 2017 ഫെബ്രുവരി 17-നു രാത്രിയാണ് യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ചത്.