കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. ഡിജിറ്റൽ തെളിവുകൾ ദിലീപിന് കൈമാറാനാ കില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ തെളിവുകൾ പരിശോധിക്കാമെന്നും കോടതി അറിയിച്ചു.
കേസന്വേഷണത്തിനിടെ അന്വേഷണസംഘം കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് വേണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. പ്രതികളുടെയും സാക്ഷികളുടെ മൊബൈല്‍ഫോണുകള്‍, ലാപ്ടോപ്പുകള്, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ പകര്‍ത്തിയിരുന്ന യുംതെളിവുകളുടെ പകര്‍പ്പുകളാണ് ദിലീപ് ആവശ്യപ്പെട്ടത്.
എന്നാല്‍, ഈ തെളിവുകള്‍ ദിലീപിന് കൈമാറരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. അങ്ങേയറ്റം സ്വകാര്യമായി സൂക്ഷിക്കുന്ന തെളിവുകൾ ദിലീപിന്റെ കൈവശം ലഭിച്ചാല്‍, ഇത് ഇരയുടെ സ്വകാര്യതയെ ബാധിക്കാനിടയുണ്ടെന്നും സാക്ഷികളെയും പ്രതികളെയും ഈ ദൃശ്യങ്ങള്‍ വെച്ച് ബ്ലാക്ക്മെയില്‍ ചെയ്യാനോ, സ്വാധീനിക്കാനോ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം.
ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാനാവില്ലെന്ന് വിധി പുറപ്പെടുവിച്ചത്. നേരത്തെ, മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയും തള്ളിയിരുന്നു. ദൃശ്യങ്ങള്‍ ദിലീപിനോ, അഭിഭാഷകനോ പരിശോധിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെയും വിധി.