കൊച്ചി: നടിയെ ആക്രമിച്ച കേസ് ദിലീപിനെ കുടുക്കാനുള്ള മഞ്ജു വാര്യരുടെ കെണിയായിരുന്നെന്ന് കേസിലെ രണ്ടാംപ്രതിയായ മാര്ട്ടിന്. ഇന്ന് കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു മാർട്ടിന്റെ വെളിപ്പെടുത്തൽ.
നടി മഞ്ജു വാര്യരും സംവിധായകന് ശ്രീകുമാര്‍ മേനോനുമാണ് ദിലീപിനെതിരേ നടന്ന ഗൂഢാലോചനയിൽ പ്രവർത്തിച്ചത്. ദിലീപിനെ കുടുക്കാനുള്ള കളിയാണ് നടന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും നടി രമ്യ നമ്പീശനും സംവിധായകനും നടനുമായ ലാലിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും മാർട്ടിൻ പറഞ്ഞു.
ദിലീപിനെ കേസില്‍ കുടുക്കിയതിന് പ്രത്യുപകാരമായി മഞ്ജുവിന് മുംബൈയില്‍ ഫ്ലാറ്റും ശ്രീകുമാർമേനോൻ സംവിധാനം ചെയ്യുന്ന “ഒടിയന്’ എന്ന സിനിമയില്‍ റോളും ലഭിച്ചു. നിരപരാധിയായ തന്നെയും കേസില്‍ കുടുക്കുകയായിരുന്നുവെന്നും മാർട്ടിൻ പറഞ്ഞു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം. കേസിൽ പൾസർ സുനി അടക്കമുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി.