കൊച്ചി: നടൻ ദിലീപ് പ്രതിയായ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ഇരയായ നടിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. തൃശൂർ ജില്ലയിലേയ്ക്കു വിചാരണ മാറ്റണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം.
വനിതാ ജഡ്ജി അധ്യക്ഷയായ കോടതിയിൽ വിചാരണ നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു. ബുധനാഴ്ച ഹർജി പരിഗണിച്ചപ്പോൾ പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിൽ സർക്കാർ അഭിപ്രായം അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.
നേരത്തെ ഈ ആവശ്യമുന്നയിച്ച് നടി നൽകിയ ഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയിൽ വനിതാ ജഡ്ജിമാരില്ലെന്ന വസ്തുത പരിഗണിച്ചാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി തള്ളിയത്.