ചാന്തുപൊട്ടിലെ കഥാപാത്രം ഒരു വെല്ലുവിളിതന്നെയായിരുന്നു. ഞാണിന്മേല് പോകുന്നൊരു കഥാപാത്രമാണ് അത്. അങ്ങോട്ടോ ഇങ്ങോട്ടോ പോയി കഴിഞ്ഞാല്‍ കൈയില്‍നിന്നു പോകും.
മാത്രമല്ല അവരുടെ ഇമോഷന്‍സ് ഞാന്‍ കണ്ടിട്ടുമില്ല. ഇമോഷന് ചെയ്യുന്നത് കറക്ടായില്ലെങ്കിലും പ്രശ്നമാകുമല്ലോ.അതുപോലെതന്നെ ആ കഥാപാത്രം ചെയ്ത ശേഷം രാധാകൃഷ്ണനില്‍നിന്നു മാറാന്‍ സമയമെടുത്തു.
ആദ്യം ഞാന്‍ ഒന്ന് പേടിച്ചുപോയി. ലാല്‍ ജോസിന്റെ അടുത്തിരുന്ന് ഞാന്‍ കരഞ്ഞിട്ടുണ്ട്.എന്റെ സ്വഭാവത്തിലും നോട്ടത്തിലുമെല്ലാം ഷൂട്ട് കഴിഞ്ഞിട്ടും രാധയുണ്ടായിരുന്നു.
ഒന്ന് ഒന്നര മാസം അങ്ങനെയായിരുന്നു. എനിക്ക് അപ്പോഴൊക്കെ തോന്നുമായിരുന്നു ഞാന്‍ ഇനി ഇങ്ങനെതന്നെ ആയിപ്പോകുമോ വേറെ കഥപാത്രങ്ങളൊന്നും ചെയ്യാന്‍ സാധിക്കില്ലേയെന്ന്.
ആ സിനിമയ്ക്കുശേഷം ഞാന്‍ ചെയ്തത് സ്പീഡാണ്. അതില്‍ അത്ലറ്റിന്റെ കഥാപാത്രമാണ് ചെയ്തത്. അപ്പോഴും ഇടയ്ക്ക് സ്ത്രൈണത വരുമായിരുന്നു. ആ സമയത്തും ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. -ദിലീപ്