കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങൾ, കേസിലെ പ്രതിയായ നടൻ ദിലീപിന് നൽകാനാകില്ലെന്ന് ആവർത്തിച്ച് പോലീസ്. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുളള ദിലീപിന്‍റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ കോടതിയിൽ നിലപാട് ആവർത്തിച്ചത്.
ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുളള റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ഇത് വിചാരണ വേളയിൽ തെളിയിക്കുന്നതിന് ദൃശ്യങ്ങൾ നൽകണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്.