അങ്കമാലി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപ് സമർപ്പിച്ച ഹർജി കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.
അതേസമയം കേസ് വിചാരണയ്ക്കായി ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചു. വിചാരണ വളരെ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ കേസിന്റെ നടപടി ക്രമങ്ങളെല്ലാം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണെന്നായിരുന്നു കോടതി ഉത്തരവ്.