ദുബായിക്ക് പോകാന്‍ അനുവദിക്കണം; ദേ പുട്ട് എന്ന ഹോട്ടല്‍ ശ്യംഖലയുടെ ദുബായ് ശാഖയുടെ ഉദ്ഘാടനമാണ്..! ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. ദുബായിക്ക് പോകാൻ അനുമതി തേടിയാണ് ദിലീപ് കോടതിയിൽ എത്തിയിരിക്കുന്നത്. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടൽ ശ്യംഖലയുടെ ദുബായ് ശാഖ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപ് ഇളവ് ചോദിക്കുന്നത്. ഒരാഴ്ച ദുബായിൽ തങ്ങാൻ അനുവദിക്കണമെന്നാണ് താരത്തിന്‍റെ അപേക്ഷ.

നേരത്തെ കേസിൽ ജാമ്യത്തിനുള്ള ഉപാധിയായി പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Related posts