കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് പഴയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വീണ്ടും വൈറലാകുകയാണ്. വര്‍ഷങ്ങളായി നടത്തിയ വന്‍ ഗൂഢാലോചനയ്ക്കു ശേഷമാണ് ഹീന കൃത്യം നടത്തിയത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ ദൈവത്തെ ആണയിട്ടാണ് തനിക്ക് ഇതില്‍ പങ്കില്ലെന്ന് ദിലീപ് അമ്മ യുടെ അനുശോചന യോഗത്തില്‍ പറഞ്ഞത്. ഒരു നടിയെന്നതിനുപരിയായി ഒരു സ്ത്രീക്കെതിരായ ഈ ക്രൂരകൃത്യം ദിലീപിന്റെ ഗൂഢാലോചനയില്‍ പുറത്തുവന്നതിനു പിന്നാലെയാണ് 2016 മെയ് 4 ന് ദിലീപ് പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായത്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ദിലീപ് കുറിപ്പിട്ടത്. ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയില്‍ താന്‍ അസ്വസ്ഥനാകുന്നു എന്നും പോസ്റ്റില്‍ വ്യക്തമാകുന്നു. ഒരു പെണ്‍കുട്ടിക്ക് ക്വട്ടേഷന്‍ നല്‍കിയതിനു ശേഷമാണ് ഇത്രയ്ക്ക് വികാര നിര്‍ഭയനായി പോസ്റ്റ് ഇട്ടത് എന്നതും പോസ്റ്റ് വൈറലാക്കുന്നു.
നമ്മുടെ നാട് എങ്ങോട്ടാണു പോകുന്നത്? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ് പുറത്ത് വരുന്നത്, ഒരമ്മയുയുടെ മകന്‍ എന്ന് നിലയില്‍ , ഒരു സഹോദരിയുടെ ഏട്ടന്‍ എന്ന നിലയില്‍, ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയുംചെയ്യുന്നു.
സ്വന്തം വീടിന്റെ ഉള്ളില്‍പ്പോലും ഒരു പെണ്‍ക്കുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ് എന്നെപ്പോലെ പെണ്മക്കളുള്ള എല്ലാ അച്ഛനമ്മമാരുടേയും തീരാവേദനയാണ് .
ദല്‍ഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മള്‍ അറിയുന്നു. ആരെയാണു നമ്മള്‍ രക്ഷകരായ് കാണേണ്ടത്? ഗോവിന്ദച്ചാമിമാര്‍ തിന്നുകൊഴുത്ത് ജയിലുകളില്‍ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാര്‍, നമ്മള്‍ തന്നെ, നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം! അതെ കൊടുംകുറ്റവാളികള്‍ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ “ലൂപ്പ് ഹോള്‍സി”ലൂടെ ആയുസ്സ് നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊടുംക്രൂരതകള്‍ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടെ? കാലഹരണപ്പെട്ട നിയമങ്ങള്‍മാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികള്‍ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം, ആ ശിക്ഷ ഓരോകുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട് വേട്ടക്കാരന്‍ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട് നിയമവും സമൂഹവും എന്തിനുകാണിക്കണം.
നിയമങ്ങള്‍ കര്‍ക്കശമാവണം, നിയമം ലംഘിക്കുന്നവന് ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലെ കുറ്റങ്ങള്‍ക്കും, കുറ്റവാളികള്‍ക്കും കുറവുണ്ടാവൂ.
എങ്കിലെ സൗമ്യമാരും, നിര്‍ഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ. അതിന് ഒറ്റയാള്‍ പോരാട്ടങ്ങളല്ല വേണ്ടത് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും, സാമൂഹ്യ, സാംസ്കാരികപ്രവര്‍ത്തരും ചേര്‍ന്നുള്ള ഒരു മുന്നേറ്റമാണ്. ഇത് ഞാന്‍ പറയുന്നത് എനിക്കുവേണ്ടി മാത്രമല്ല, പെണ്മക്കളുള്ള എല്ലാ അച് ഛനമ്മമാര്‍ക്കും വേണ്ടിയാണ്. :ഇതോടൊപ്പമുള്ള ചിത്രം വാട്ട് സാപ്പില്‍ നിന്നുംകിട്ടിയതാണു,ശില്‍പ്പി ആരായാലും അഭിനന്ദനം അര്‍ഹിക്കുന്നു.