നടന് ദിലീപിനെ സംബന്ധിച്ച മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി പുറത്ത്. കാവ്യ മാധവനും മഞ്ജു വാര്യര്‍ക്കും മുമ്പേ ദിലീപ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അകന്ന ബന്ധുവായ യുവതിാണ് ദിലീപിന്റെ ആദ്യഭാര്യ. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. പോലീസ് മിമിക്രി താരം അബിയില്‍ നിന്ന് മൊഴിയെടുത്തേക്കുമെന്നാണ് സൂചന. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ദിലീപ് ഉപേക്ഷിച്ചതോടെ ബന്ധുക്കളുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി. അടുത്ത ബന്ധുവായ പെണ്‍കുട്ടിയുമായി ദിലീപ് പ്രണയത്തിലായിരുന്നുവെന്നായിരുന്നു സൂചന. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് താല്പര്യമില്ലായിരുന്നു. അതോടെ സുഹൃത്തുക്കളായ മിമിക്രി താരങ്ങളുടെ സഹായത്തോടെ പെണ്‍കുട്ടിയെ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദിലീപിന്റെ ആദ്യ വധുവും ബന്ധുവുമായ യുവതി ഇപ്പോള്‍ ഗള്ഫിലാണുള്ളതെന്ന് വിവരം. യുവതിയില്‍ നിന്ന് പോലീസ് മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിട്ടില്ലെന്നാണ് വിവരം. അതേ സമയം ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നവര്ക്ക് ഇതുസംബന്ധിച്ച വിരങ്ങള്‍ അറിയാം. ഇവരില്‍ ചിലര്‍ തന്നെയാണ് സാക്ഷികളായതും. ഇവരില്‍ ചിലരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
ദിലീപ് സിനിമയില്‍ എത്തി മഞ്ജുവുമായി പ്രണയത്തിലായപ്പോള്‍ ബന്ധുവായ യുവതിയുമായി ചില ബന്ധുക്കളും സുഹൃത്തുക്കളും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി ഒഴിവാക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി രജിസ്റ്റര്‍ ചെയ്ത വിവാഹരേഖ റദ്ദു ചെയ്തു എന്നാണ് വിവരം. ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ വ്യക്തി ജീവിത വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇങ്ങനെയൊരു കണ്ടെത്തലിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ഈ വിവരങ്ങള്‍ പോലീസിന് കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.