ചരിത്രം വളച്ചവര്‍ക്കും വളച്ചൊടിച്ചവര്‍ക്കും സമര്‍പ്പിതം! ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് ശക്തി; നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം നടന്‍ ദിലീപ് പ്രേക്ഷകരോട് സംസാരിക്കുന്നു

നടിയെ ആക്രമിച്ച കേസിലെ അറസ്റ്റിനും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ക്കും ശേഷം സോഷ്യല്‍മീഡിയയിലൂടെയുള്ള ആദ്യ പ്രതികരണവുമായി നടന്‍ ദിലീപ് രംഗത്ത്. പുതിയ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയതിനൊപ്പമാണ് ദിലീപ് ആരാധകരോടായി ഏതാനും വാക്കുകളും പങ്കുവച്ചത്. എത് പ്രതിസന്ധിയിലും ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് ശക്തിയെന്ന് പറയുന്ന ദിലീപ് തുടര്‍ന്നും സ്‌നേഹവും കരുതലും തനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്, തന്റെ പോസ്റ്റിലൂടെ.

തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ കമ്മാരസംഭവം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമര്‍പ്പിച്ച് സിനിമയെക്കുറിച്ച് ഇതുകൂടി ദിലീപ് പറയുന്നു, ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചവര്‍ക്ക് സമര്‍പ്പിതം. ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം. പോസ്റ്ററില്‍ വേറിട്ട പോലീസ് ഭാവത്തിലാണ് ദിലീപ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളിഗോപിയുടേതാണ്. ഗോകുലം ഗോപാലനാണ് നിര്‍മാണം.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

പ്രിയപ്പെട്ടവരെ, ഏറെ നാളുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍. എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി. തുടര്‍ന്നും,നിങ്ങളുടെ സ്‌നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും,എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷം നേര്‍ന്നു കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചവര്‍ക്ക് സമര്‍പ്പിതം. ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം.

Related posts