കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായാൽ ദിലീപിനെ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടന. ദിലീപ് ഇപ്പോഴും സംഘടനയിൽ അംഗമാണെന്നും ദിലീപിനെ സംഘടനയുടെ നേതൃത്വത്തിൽനിന്നു മാറ്റുക മാത്രമാണ് ചെയ്തതെന്നും ഫിയോക് ഭാരവാഹികൾ അറിയിച്ചു.
ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഫിയോക് വാർത്താസമ്മേളനം നടത്തിയത്.