94 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ സൈലന്റ് ചിത്രമായിരുന്നു അവര്‍ ഹോസ്പിറ്റാലിറ്റി. നിശബ്ദമായി ഏറെ രസിപ്പിച്ച ഈ ചിത്രം ആദ്യം ഇന്ത്യയില്‍ റീമേക്ക് ചെയ്യുന്നത് സംവിധായകന്‍ രാജ് മൗലവിയായിരുന്നു. മഹേഷ് ബാബു നായകനായ ചിത്രം തെലുങ്കില്‍ വന്‍ വിജയമായി. പിന്നീട് ബംഗാളി ഭാഷയിലേക്ക്. ‘ഫന്റേ പോരിയ ഭോഗ കണ്ടേ രേ’ ആയി ബംഗാളിലെത്തിയപ്പോഴും വിജയം ആവര്‍ത്തിച്ചു.
അടുത്ത ഊഴം ഹിന്ദിയില്‍. അജയ് ദേവഗണ്‍ സഞ്ജയ് ദത്ത് ടീം ഒന്നിച്ച സണ്‍ ഓഫ് സര്‍ദ്ദാറായപ്പോഴും ഹിറ്റ്. വിജയം ആവര്‍ത്തിക്കുവാന്‍ തമിഴിലേക്ക്. ‘വല്ലഭനക്ക് പുല്ലും ആയുധം’ എന്ന പേരില്‍ തമിഴിലെത്തിയപ്പോള്‍ സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റ്. സന്താനമായിരുന്നു നായകന്‍. ഇതിന് പുറമേ ലോകത്തിന്റെ പലഭാഷകളിലായി ബസ്റ്റര്‍ കീറ്റിന്റെ ‘അവര്‍ ഹോസ്പിറ്റാലിറ്റി’ പുനര്‍ജനിച്ചു. ഹിറ്റകളും ആവര്‍ത്തിച്ചു.
എന്നാല്‍ മലയാളത്തില്‍ മാത്രം ചുവട് പിഴച്ചു. ജനപ്രിയതാരം ദിലീപ് നായകനായി ഇവന്‍ മര്യാദരാമാന്‍’എന്ന പേരില്‍ ബിഗ് ബജറ്റില്‍ ഒരിക്കിയ ചിത്രം പക്ഷെ തകര്‍ന്നുവീണു. നിക്കി ഗില്‍റാണിയായിരുന്നു നായിക. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു മര്യാദരാമന്‍. തെലുങ്ക് പതിപ്പ് മലയാളി വത്കരിച്ചപ്പോള്‍ പറ്റിയ വീഴ്ച്ചയാണ് ചിത്രത്തിന് പാരയായത്.