കണക്കെടുപ്പ് നാലുമണിക്കും, അത്താഴം നല്‍കുന്നത് അഞ്ചുമണിക്കും! ജയിലിലെത്താൻ താമസിച്ചു; ദിലീപിന് രാത്രിയിൽ ആട്ടിറച്ചി കൂട്ടിയുള്ള അത്താഴം ലഭിച്ചില്ല

Dileep

ആലുവ: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ശനിയാഴ്ച രാത്രിയിൽ ഭക്ഷണം ലഭിച്ചില്ല. വൈകുന്നേരം 5.35 നാണ് ദിലാപിനെ സബ് ജയിലിൽ എത്തിച്ചത്. ജയിലിൽ വൈകിട്ട് അഞ്ചുമണിക്കാണ് അത്താഴം നൽകുന്നത്. ഭക്ഷണത്തിനായുള്ള കണക്കെടുപ്പ് നാലുമണിക്കാണ് നടത്തുന്നത്. ആ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് ദിലീപിന് അത്താഴം ലഭിക്കാഞ്ഞത്. തടവുകാർക്ക് ആട്ടിറച്ചി വിളന്പുന്ന ദിവസമായിരുന്നു ശനിയാഴ്ച. നേരത്തേ കിടന്നിരുന്ന രണ്ടാം നന്പർ സെല്ലിൽ തന്നെയാണ് ദിലീപ് കിടക്കുന്നത്.

ദിലീപിന്‍റെ ജാമ്യഹർജി അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അന്വേഷസംഘം ദിലീപിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. അതേസമയം, ദിലീപിന്‍റെ അഭിഭാഷകർ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

Related posts