കൊച്ചി: നടന് ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തുന്ന പരിശോധനയില്‍ തോക്കും അന്വേഷിക്കുന്നു.
ഭീഷണി മുഴക്കുമ്പോള്‍ ദിലീപിന്റെ കൈവശം തോക്കും ഉണ്ടായിരുന്നതായാണ് സൂചന. ഈ തോക്കും ലക്ഷ്യമിട്ടാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.
അതേസമയം, ദിലിപിന്റെ ആലുവയിലെ വീട്ടിലും സഹോദരന് അനൂപിന്റെ വീട്ടിലും നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ഓഫീസിലും ഒരേസമയം പരിശോധന പുരോഗമിക്കുകയാണ്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കംപ്യൂട്ടറില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം. അതിനാല്‍ ക്രൈംബ്രാഞ്ച് സംഘം ഹാര്‍ഡ് ഡിസ്കുകള്‍ കസ്റ്റഡിയിലെടുക്കും. ഇവ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്നാണ് സൂചന.