ജയിലിലായിട്ടും ദിലീപിന്റെ മുടിയും താടിയുമൊക്കെ കറുത്തുതന്നെയിരിക്കുന്നതിന്റെ പിന്നിലെ ഗുട്ടന്‍സ് എന്താണ് ?. ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യമൊരുക്കുന്നു എന്ന് ആരോപിക്കുന്നവരുടെ വാദങ്ങള്‍ക്ക് ശക്തി പകരുന്ന കാര്യമാണിത്. ജയിലില്‍ എങ്ങനെ ദിലീപ് ഡൈ ചെയ്യുന്നു എന്ന ചോദ്യം ഉന്നയിച്ചിരിക്കുന്നത് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ആനി സ്വീറ്റിയാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് നിയമവിരുദ്ധ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്നാണ് ആനി സ്വീറ്റി പറയുന്നത്. ഇതിനെക്കുറിച്ച് വിശദമായി മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ആനി സ്വീറ്റി പറയുന്നു.
സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ച പോലും ദി്‌ലീപിനെ കാണാന്‍ ആളെത്തി. ഇതെല്ലാം നിയമവിരുദ്ധമാണ്. കൂടാതെ താടിയും മുടിയും കറുപ്പിക്കാന്‍ ആരാണ് ദിലീപിന് ഡൈ അനുവദിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ആനി സ്വീറ്റി പറയുന്നു. ദിലീപ് ജയിലില്‍ സുഖവാസത്തിലാണെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ആനി പറയുന്ന കാര്യങ്ങള്‍.
ദിലീപിന് 50ന് അടുത്ത് പ്രായമുണ്ട്. സ്വാഭാവികമായും താടിയും മുടിയും നരയ്ക്കേണ്ടതാണ്. എന്നാല്‍ ദിലീപിന്റെ താടിയും മുടിയും നല്ല കറുത്തിരിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ദിലീപ് ജയിലിനകത്തും ഡൈ ചെയ്യുന്നുണ്ടോ എന്നണ് ചോദ്യം ഉയര്‍ന്നത്. മുമ്പ് ജയിലില്‍ ദിലീപിന് സഹായിയെ ഏര്‍പ്പാടാക്കിയതായി വാര്‍ത്ത വന്നിരുന്നു. ദിലീപിന്റെ പണികളെല്ലാം ഈ തടവ് പുള്ളി ചെയ്തുകൊള്ളുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. ദിലീപിന്റെ തുണി അലക്കല്‍, പാത്രം കഴുകല്‍, ശുചി മുറി വൃത്തിയാക്കല്‍ എന്നിങ്ങനെയുള്ള പണികളെല്ലാം ഈ സഹായി ആണത്രേ ചെയ്യുന്നത്. സാധാരണ മറ്റൊരാളുടെ സഹായം ഇല്ലാതെ ജീവിക്കാന്‍ ശാരീരികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് മാത്രമാണ് ജയിലില്‍ സഹായിയെ അനുവദിക്കാറുള്ളത്. ദിലീപിന് പ്രത്യേക ഭക്ഷണവും ജയിലില്‍ ലഭിക്കുന്നുണ്ട് എന്നും വാര്‍ത്ത വന്നിരുന്നു. സാധാരണ തടവുകാര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ഭക്ഷണമല്ല, മറിച്ച് ജയില്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ദിലീപിനും നല്‍കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
തടവുകാര്‍ കിടക്കുന്ന സെല്ലിന് മുന്നിലെ വരാന്തയില്‍ ഭക്ഷണം എത്തിച്ച് എല്ലാവര്‍ക്കുമായി വിളമ്പാറാണ് പതിവ്. എന്നാല്‍ തടവുകാരെല്ലാം ഭക്ഷണം കഴിച്ച് തിരികെ സെല്ലില്‍ കയറിയ ശേഷമാണത്രെ. ദിലീപിന്റെ ഭക്ഷണസമയം. കുളിക്കുന്നതിനും ദിലീപിന് പ്രത്യേക സൗകര്യമുണ്ട് എന്നും പ്രചരണം നടന്നു. ജയിലിലെ രീതി അനുസരിച്ച് തടവുകാരെല്ലാം ഒരു പൊതുകുളിസ്ഥലത്ത് ഒരുമിച്ചാണ് കുളിക്കുക. എന്നാല്‍ എല്ലാവരും കുളിച്ചതിന് ശേഷം ദിലീപിന് ഒറ്റയ്ക്ക് കുളിക്കുന്നതിനും അധികൃതര്‍ സൗകര്യമൊരുക്കിയിരിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ജയില്‍ ഡിജിപി ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ‘ഡൈ’ വിവാദം ഉയരുന്നതോടെ പ്രശ്‌നം വീണ്ടും ചൂടു പിടിച്ചിരിക്കുകയാണ്.