മൂന്നാം തവണയും കോടതി ജാമ്യം നിഷേധിച്ചതോടെ നടന് ദിലീപിന് ഉടനെ പുറത്തിറങ്ങാമെന്ന പ്രതീക്ഷ മങ്ങി. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന് സമര്‍പ്പിച്ച മുദ്രവച്ച കവറിലെ തെളിവുകള്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്നവയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍, ഇരുവരുടെയും സംഭാഷണത്തിന്റെ ഓഡിയോ, കൊച്ചിയിലെ ഹോട്ടലില്‍ നടിയുമായി കൊമ്പുകോര്‍ക്കുന്നതിന്റെ അവ്യക്തമായ ദൃശ്യങ്ങള്‍ എന്നിവ പ്രോസിക്യൂഷന് സമര്‍പ്പിച്ച കവറിലുണ്ട്. ഇതാണ് ദിലീപിന്റെ പുറത്തിറങ്ങല്‍ വൈകിപ്പിച്ചത്.
ജാമ്യം കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ദിലീപെന്നാണ് അലുവ സബ്ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലര്‍ച്ചെ എണീറ്റ ദിലീപ് ആദ്യം തന്നെ പ്രഭാതകൃത്യങ്ങള്‍ നടത്തി തിരിച്ചെത്തി. വിധി അറിയാന്‍ അക്ഷമയോടെ കാത്തിരുന്ന ദിലീപിന് മുന്നിലേക്ക് വാര്ഡന്മാരാണ് ദു:ഖവാര്‍ത്ത എത്തിച്ചത്. രാവിലെ 10.20 ആയപ്പോഴേക്കും ദിലീപിനെ സുപ്രണ്ടിന്റെ റൂമിലേക്ക് വിളിപ്പിച്ചു. ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന കാര്യം അറിയിച്ചു. ഒന്നുമിണ്ടാതെ കേട്ടു നിന്നതല്ലാതെ കൂടുതല്‍ ഒന്നും ചോദിക്കാനോ പറയാനോ ദിലീപ് തയ്യാറായില്ല, ഇതിടയില്‍ അഭിഭാഷകന്റെ ഓഫീസില്‍ നിന്നും ജയിലിലേക്ക് വിളിച്ച് ജാമ്യം നിഷേധിച്ചുവെന്ന കാര്യം അറിയിച്ചു. സെല്ലില്‍ മടങ്ങിയ എത്തിയ ദിലീപ് ആരോടും സംസാരിക്കുന്നില്ല. സഹ തടവുകാരും വാര്‍ത്ത അറിഞ്ഞ്്് വിഷമത്തിലാണ്. സുപ്രണ്ടിന്റെ റൂമില്‍ നിന്നും മടങ്ങിയ എത്തിയ ശേഷം ഒരേ കിടപ്പാണ്. ഇടയ്ക്ക് ഭിത്തിയില്‍ തലയിടിച്ച് നെറ്റി മുറിയുകയും ചെയ്തു. സഹതടവുകാരാണ് ദിലീപിനെ സമാധാനിപ്പിക്കുന്നത്.
അതേസമയം, പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം സുനി പോലീസുകാരന്റെ മൊബൈലില്‍ നിന്ന് ദിലീപിന് അയക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്. അന്ന് പോലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പോലീസുകാരന് മുഖേനെയാണ് സുനി ദിലീപിനെയും കാവ്യയേയും വിളിക്കാന്‍ ശ്രമിച്ചത്. ഈ പോലീസുകാരനെ സ്വാധീനിച്ചാണ് സുനി ഇത് ചെയ്തത്. ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം സുനി പോലീസുകാരന്റെ മൊബൈലില്‍ നിന്ന് അയക്കുകയായിരുന്നു. അതിന് ശേഷം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഈ പോലീസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. അതുകഴിഞ്ഞ് പോലീസുകാന് തന്നെ സ്വന്തം നിലയ്ക്ക് ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായും വിവരങ്ങള്‍ പുറത്തുവന്നു.
തൃശൂരെ ഒരു കോയിന് ബൂത്തില്‍ നിന്ന് പോലീസുകാരന് ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിന് ശേഷം വലിയ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ പോലീസുകാരന് തന്നെ സിം കാര്‍ഡ് നശിപ്പിച്ചുകളഞ്ഞു. പിന്നീട് അന്വേഷണം കൂടുതല്‍ മുന്നോട്ടുപോയസമയത്ത് തനിക്ക് തെറ്റുപറ്റിയെന്ന തരത്തില്‍ മാപ്പപേക്ഷയായി നടന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തെ എഴുതി അറിയിക്കുകയും ചെയ്തുവെന്നാണ് വിവരങ്ങള്‍. മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളും പോലീസുകാരന്റെ ഫോണില്‍ നിന്ന് വിളിച്ചതിന്റെ ടെലിഫോണ്‍ രേഖകള്‍ അടക്കം അന്വേഷണ സംഘം നിര്‍ണായക രേഖകളായി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.