ന​ട​കീ​യ നീ​ക്ക​ങ്ങ​ൾ ! ന​ട​ൻ ദി​ലീ​പ് വി​ചാ​ര​ണ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി; ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണു അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ താ​രം ജാ​മ്യ​ഹ​ർ​ജി ന​ൽ​കു​ന്ന​ത്

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പ് ന​ലാം​ത​വ​ണ​യും ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. വി​ചാ​ര​ണ കോ​ട​തി​യാ​യ അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണു താ​രം ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​നാ​യ ബി. ​രാ​മ​ൻ​പി​ള്ള​യു​ടെ ജൂ​ണിയ​ർ മു​ഖാ​ന്തി​ര​മാ​ണു ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണു അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ താ​രം ജാ​മ്യ​ഹ​ർ​ജി ന​ൽ​കു​ന്ന​ത്.

നേ​ര​ത്തെ ഒ​രു ത​വ​ണ അ​ങ്ക​മാ​ലി കോ​ട​തി​യും ര​ണ്ടു ത​വ​ണ ഹൈ​ക്കോ​ട​തി​യും ദി​ലീ​പി​ന്‍റെ ജാ​മ്യം ത​ള്ളി​യി​രു​ന്നു. പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണു മു​ന്നു​ത​വ​ണ​യും ജാ​മ്യം നി​ര​സി​ച്ച​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ദി​ലീ​പ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു വ​ള​രെ നാ​ട​കീ​യ​മാ​യി പ്ര​തി​ഭാ​ഗം വി​ചാ​ര​ണ കോ​ട​തി​യി​ൽ​ത​ന്നെ വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

Related posts