കൊച്ചി: അങ്ങനെ അഞ്ചാം ശ്രമത്തിൽ നടൻ ദിലീപിന് കോടതിയിൽ നിന്നും ജാമ്യം നേടി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം 85 ദിവസമായി റിമാൻഡിലായിരുന്ന താരത്തിന് ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ രണ്ടു തവണയും ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനിൽ പി. തോമസാണ് മൂന്നാം ഹർജിയിൽ ജാമ്യം അനുവദിച്ചത് എന്നതും ശ്രദ്ധേയമാണ്.
കർശന ഉപാധികളോടെയാണ് താരത്തിന് ജാമ്യം നൽകിയിരിക്കുന്നത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, ഒരു ലക്ഷം രൂപ ബോണ്ട് നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, തെളിവുകൾ നശിപ്പിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെടുന്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് കോടതി ജാമ്യത്തിനായി മുന്നോട്ടുവച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് ലഭിച്ചാലുടൽ ജയിലിൽ നിന്നും താരത്തിന് പുറത്തിറങ്ങാം.