തൽക്കാലം പോലീസിന്‍റെ കൂടെയിരിക്ക്..! ന​ടി​യെ ആ​ക്ര​മി​ച്ച കേസിൽ അറസ്റ്റിലായ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി പ​റ​ഞ്ഞി​ല്ല; ജാമ്യം നൽകുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്ന്

dileep-jyamam-courtകൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേസിൽ  അറസ്റ്റിലായ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി പ​റ​ഞ്ഞി​ല്ല. ദി​ലീ​പിനു‍ ജാ​മ്യം ന​ൽ​കു​ന്ന കാ​ര്യം പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​മെ​ന്നു അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പറഞ്ഞു.  നേരത്തെ ര​ണ്ടു ദി​വ​സത്തേക്കു ദിലീപിനെ കോടതി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടിരുന്നു.

തന്നെ കു​ടു​ക്കാ​ൻ കേ​സ് കെ​ട്ട​ിച്ച​മ​ച്ച​താ​ണെ​ന്നും ത​നി​ക്കെ​തി​രേ ന​ട​ക്കു​ന്ന​ത് ഗു​ഢാ​ലോ​ച​ന​യാ​ണെ​ന്നു​മാ​ണ് ദി​ലീ​പ് ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ പ്രാ​ഥ​മി​ക​മാ​യി പോ​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി​യി​ൽ ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. അ​ഡ്വ. രാം​കു​മാ​ർ ആ​ണ് ദി​ലീ​പി​നു വേ​ണ്ടി ഹാ​ജ​രാ​യ​ത്.

പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ​ങ്ങ​ൾ എ​ല്ലാം കേ​ട്ട കോ​ട​തി പ്രോ​സി​ക്യൂ​ഷ​നോ​ട് എ​തി​ർ സ​ത്യ​വാങ്മൂ​ലം ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തും പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​യി​രി​ക്കും ദി​ലീ​പി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക.

Related posts