വിവാഹത്തോടെ ദിലീപിനും കാവ്യയ്ക്കും സ്വന്തമായത് ഒരു റിക്കാര്‍ഡാണ്. ഏറ്റവുമധികം മലയാള ചിത്രങ്ങളില്‍ നായികാ-നായകന്മാരായി അഭിനയിച്ച ദമ്പതികള്‍ എന്ന നേട്ടമാണ് ഇരുവര്‍ക്കും കൈവന്നിരിക്കുന്നത്. ഇരുപത്തിയൊന്നു ചിത്രങ്ങളിലാണ് ഇരുവരും ജോഡികളായത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും പേരിലായിരുന്നു ഈ റിക്കാര്‍ഡ് ഇതുവരെ. പതിനഞ്ചോളം ചിത്രങ്ങളിലാണ് ജയറാം പാര്‍വ്വതി പ്രണയം പൂത്തുലഞ്ഞത്. വിവാഹത്തോടെ അവരെ ബഹുദൂരം പിന്നിലാക്കാനും ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് കഴിഞ്ഞു.
ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് ദിലീപും കാവ്യയും ആദ്യമായി ഒന്നിക്കുന്നത്. നായികയായി കാവ്യയുടെ ആദ്യ സിനിമയായിരുന്നു അത്. പിന്നീട് മിഴിരണ്ടിലും, മീശമാധവന്, സദാനന്ദന്റെ സമയം, റണ്‍വേ, വെള്ളരി പ്രാവിന്റെ ചങ്ങാതി തുടങ്ങി അടൂരിന്റെ ”പിന്നെയും” വരെ 21 ചിത്രങ്ങള്‍. ഇരുവരും തങ്ങളുടെ റിക്കാര്‍ഡ് മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.