ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച ഒരു താരവിവാഹത്തിന് ഒരു വയസ് തികഞ്ഞിരിക്കുന്നു. അതേ, മലായാള സിനിമയിലെ ഭാഗ്യജോഡി, ദിലീപ്- കാവ്യ, ജീവിതത്തില്‍ ഒന്നിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. 2016 നവംബര്‍ 25 നായിരുന്നു മലയാള ചാനലുകളില്‍ ആ ബ്രേക്കിംഗ് ന്യൂസ് പൊട്ടിപ്പുറപ്പെട്ടത്. ദിലീപും കാവ്യയും വിവാഹിതരാവുന്നു എന്നത്. ഗോസിപ്പ് കോളങ്ങളില്‍ മാത്രം കണ്ടിരുന്ന ആ വാര്‍ത്ത ചാനലുകളിലൂടെ പുറത്തുവന്നപ്പോള്‍ ആളുകള്‍ ആദ്യം വിശ്വസിക്കാന്‍ മടിച്ചു. ദൃശ്യങ്ങള്‍ കളവ് പറയില്ലെന്ന് വിശ്വസിക്കാന്‍ എല്ലാവര്‍ക്കും കുറച്ച് സമയമെടുത്തു എന്നുമാത്രം.
പ്രണയത്തിലാണെന്ന് പലപ്പോഴും അഭ്യൂഹങ്ങള്‍ ശക്തമായപ്പോള്‍ എല്ലാം നിഷേധിച്ച് ദിലീപും കാവ്യയും രംഗത്ത് വരികയാണ് ചെയ്തത്. എന്നാല്‍ 2016 നവംബര്‍ 25 നാണ് ദിലീപ് ആരാധകരെ ഞെട്ടിച്ച ആ വാര്‍ത്ത പുറത്ത് വിട്ടത്. താന്‍ വിവാഹിതനാകാന്‍ പോവുകയാണെന്നും കാവ്യയാണ് തന്റെ വധുവെന്നും ദിലീപ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നാളുകളില്‍ പക്ഷേ ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൂടെയാണ് ഈ താരജോഡികള്‍ കടന്നുപോവുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായി മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ് ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ് ദിലീപ്. ഇപ്പോഴിതാ പോലീസ് കേസിന്റെ കുറ്റപത്രവും സമര്‍പ്പിച്ചിരിക്കുന്നു. ദിലീപിന്റെ അറസ്റ്റോടെ സിനിമാലോകം പോലും ഒരുതരത്തില്‍ പറഞ്ഞാല്‍ സ്തംഭിച്ചിരിക്കുകയാണ്. ജാമ്യത്തില്‍ ഇറങ്ങിയശേഷം ദിലീപ് സിനിമകളുടെ തിരക്കിലായെങ്കിലും കേസിന്റെ അസ്വസ്ഥതകള്‍ മുറുകി തന്നെയാണ് വരുന്നത്. എല്ലാ പഴുതുകളും അടച്ചിട്ടുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് പോലീസ് അവകാശപ്പെടുന്നു. ഇതൊക്കെയാണെങ്കിലും താന്‍ നിരപരാധിയാണെന്ന നിലപാടില്‍ തന്നെയാണ് ദിലീപ്.
https://youtu.be/6yZyd9a6HLQ