ന്യൂഡൽഹി: ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ദിലീപ് സാബ് ഇന്ത്യയുടെ ഹൃദയത്തിൽ എന്നെന്നും ജീവിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.
ദിലീപ് കുമാര്‍ സമാനതകളില്ലാത്ത അഭിനയ പ്രതിഭയായിരുവെന്നും ചലച്ചിത്ര ഇതിഹാസമായി അദ്ദേഹം ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടമാണ് ദിലീപ് കുമാറിന്റെ വിയോഗമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വരുംതലമുറകളും ഓർമിക്കുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ വരുംതലമുറകളും ഓർമിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും സുഹൃത്തുക്കളേയും അനുശോചനമറിയിക്കുന്നതായും രാഹുൽ ട്വിറ്ററിൽ കുറിച്ചു.