മുംബൈ: നടൻ ദിലീപ് കുമാറിനെ ശ്വാസതടസത്തെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് 98 കാരനായ താരത്തെ പ്രവേശിപ്പിച്ചത്.
അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന് ശ്വസന പ്രശ്നം അനുഭവപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
പതിവ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം ഹിന്ദുജ ആശുപത്രിയില്‍ ദിലീപ് കുമാറിനെ പ്രവേശിപ്പിച്ചിരുന്നു. എല്ലാ പരിശോധനകള്‍ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാര് മരണപ്പെട്ടത്. സഹോദരങ്ങളായ അസ്ലം ഖാനും ഇഷാന് ഖാനുമാണ് മരിച്ചത്.