കമ്മാര സംഭവത്തിൽ ദിലീപ് എത്തുന്നത് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററിലാണ് ദിലീപ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ടത്. മൂന്നു കാലഘട്ടങ്ങളുടെ കഥപറയുന്ന ചിത്രത്തിൽ താടിയും മീശയും നീട്ടി വളർത്തിയും മീശ മാത്രം വെച്ചും വൃദ്ധന്റെ രൂപത്തിലൂമാണ് ദിലീപ് എത്തുന്നത്.
രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടൻ സിദ്ധാർഥും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നമിതാ പ്രമോദാണ് നായിക. ബോബി സിംഹ, മുരളി ഗോപി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഗോകുലം മൂവീസ് ആണ് ചിത്രം നിർമിക്കുന്നത്.