അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം മാധ്യമങ്ങൾക്കു ചോർന്ന് ലഭിച്ചെന്ന് ആരോപിച്ചു കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ വാദം പൂർത്തിയായി.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം ഇന്നലെ പൂർത്തിയായതോടെ കേസ് വിധി പറയാനായി മാറ്റി. പരാതിക്കാരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. 23നു കോടതി വിധി പറയും.